Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​ത വേ​ദി...

വ​നി​ത വേ​ദി കു​വൈ​ത്ത് ‘ക​നി​വ്’ 19ന്

text_fields
bookmark_border
Vanita Vedi Kuwait
cancel
camera_alt

വ​നി​ത വേ​ദി കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: വ​നി​ത വേ​ദി കു​വൈ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ സാം​സ്കാ​രി​ക പ​രി​പാ​ടി ‘ക​നി​വ് -2023’ ഈ​മാ​സം 19ന് ​ഉ​ച്ച​ക്ക് ഒ​രു​മ​ണി​മു​ത​ൽ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ന​ട​ക്കും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ന​ർ​ത്ത​കി വി.​പി മ​ൻ​സി​യ, വ​യ​ലി​നി​സ്റ്റ് ശ്യാം ​ക​ല്യാ​ൺ എ​ന്നി​വ​രു​ടെ ക​ലാ​വി​രു​ന്ന്‌ ന​ട​ക്കും.

കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ട​ൻ​പാ​ട്ടു മ​ത്സ​രം ആ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​ക്കും. വ​നി​ത വേ​ദി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

23 വ​ർ​ഷ​മാ​യി വ​നി​ത വേ​ദി ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സം​സ്കാ​രി​ക സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ‘ക​നി​വ് -2023’സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ വ​നി​ത വേ​ദി, കു​വൈ​ത്തി​ലും നാ​ട്ടി​ലും വി​വി​ധ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ അ​മീ​ന അ​ജ്നാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു ദി​ലീ​പ്, ട്ര​ഷ​റ​ർ അ​ഞ്ജ​ന സ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​നി റോ​ബ​ർ​ട്ട്‌, ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​സീ​ത ജി​തി​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vanita Vedi Kuwait'Kaniv'
News Summary - Vanita Vedi Kuwait 'Kaniv' on 19
Next Story