Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവന്ദേഭാരത്​...

വന്ദേഭാരത്​ വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു

text_fields
bookmark_border
വന്ദേഭാരത്​ വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്നുള്ള വന്ദേഭാരത്​ വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലൈ 16, 17, 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്​ത വിമാനങ്ങളെല്ലാം റദ്ദാക്കി. കുവൈത്തിൽനിന്ന്​ അനുമതി ലഭിക്കാത്തതാണ്​ വിമാനങ്ങൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലെ തിരക്ക്​ ചൂണ്ടിക്കാട്ടിയാണ്​ അനുമതി നിഷേധിച്ചത്​. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ കമ്പനികൾക്കുമാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ്​ കുവൈത്ത്​ അനുമതി നിഷേധിച്ചതിന്​ പിന്നിലെന്ന്​ സൂചനയുണ്ട്​. യാത്രക്ക്​ തയാറെടുത്തിരുന്ന നിരവധിപേർ പ്രയാസത്തിലായി. സർവിസുകൾ എന്ന്​ പുനരാരംഭിക്കുമെന്നത്​ സംബന്ധിച്ച്​ അനിശ്ചിതാവസ്ഥ തുടരുകയാണ്​. പ്രശ്​നം പരിഹരിക്കാൻ ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ട്​. 

വന്ദേഭാരത്​ ദൗത്യത്തി​​െൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന്​ സർവിസ്​ നടത്തുന്നത്​ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോയും ഗോ എയറുമാണ്​. ട്രാവൽസുകൾ വഴിയാണ്​ ടിക്കറ്റ്​ വിൽക്കുന്നത്​. വന്ദേഭാരതിന്​ നിശ്ചയിച്ച 80 ദീനാറിലേക്കാൾ കൂടിയ വിലക്കാണ്​ ടിക്കറ്റ്​ വിൽക്കുന്നത്​. 
കുവൈത്തിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു എന്ന പേരിൽ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികൾക്ക്​ മാത്രം അവസരം നൽകുന്നതിൽ കുവൈത്ത്​ എയർവേയ്​സ്​, ജസീറ എയർവേയ്​സ്​ എന്നിവക്ക്​ പ്രതിഷേധമുണ്ട്​. 

ആദ്യ മൂന്ന്​ ഘട്ടങ്ങളിൽ ഇന്ത്യയിലെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ​യായിരുന്നു വ​ന്ദേഭാരതിൽ സർവിസ്​ നടത്തിയിരുന്നത്​. സ്വകാര്യ കമ്പനികൾക്ക്​ അവസരം നൽകു​േമ്പാൾ തുല്യ പരിഗണന കുവൈത്തി കമ്പനികൾക്കും നൽകണമെന്നാണ്​ ആവശ്യം. കമേഴ്​സ്യൽ സർവിസിന്​ സമാനമായി നടത്തുന്ന ഇത്തരം സർവിസുകളുടെ പകുതി അവസരം കുവൈത്തി വിമാനക്കമ്പനികൾക്കും വേണമെന്നാണ്​ അവർ വാദിക്കുന്നത്​. നേരത്തെ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും സജീവമായി ചാർട്ടർ സർവിസ്​ നടത്തിയിരുന്നു. ഇപ്പോൾ ഇത്​ വളരെ പരിമിതമായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newskuwait newsvandhe bharath
News Summary - vandhe bharath-flight-kuwait news-gulf news
Next Story