വന്ദേഭാരത് ആറാംഘട്ടം: എയർ ഇന്ത്യ കുവൈത്തിൽനിന്ന് 10 സർവിസ് നടത്തും
text_fieldsകുവൈത്ത് സിറ്റി: വന്ദേഭാരത് മിഷൻ ആറാംഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിൽനിന്ന് 10 സർവിസുകൾ നടത്തും. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ട് വിമാനവുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ ഒമ്പത്, 15, 22, 29 തീയതികളിലാണ് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമുള്ളത്. കുവൈത്തിൽനിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.55ന് കോഴിക്കോട്ടെത്തും. 92 ദീനാറാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ നാല്, 12, 20 25 തീയതികളിലാണ് ട്രിച്ചി സർവിസ്. ചെെന്നെയിലേക്കുള്ള വിമാനങ്ങൾ സെപ്റ്റംബർ 5, 21 തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് വന്ദേഭാരത മിഷൻ ആറാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ആകെ 80 സർവിസുകളാണുള്ളത്.
ഇതിൽ പകുതി കേരളത്തിലേക്കാണ്. എയർ ഇന്ത്യ എക്സ്പ്രസിെൻറ കോഴിക്കോട്ടേക്കുള്ള നാല് സർവിസുകൾക്ക് പുറമെ ഇൻഡിഗോ എയർലൈൻസ് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 36 സർവിസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

