വന്ദേ ഭാരത് നാലാംഘട്ടം: കുവൈത്തിൽനിന്നുള്ള ആദ്യവിമാനം ജൂലൈ എട്ടിന്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ടം വെള്ളിയാഴ്ച ആരംഭിക്കും. കുവൈത്തിൽനിന്നുള്ള ആദ്യവിമാനം ജൂലൈ എട്ടിനാണ്. ജൂലൈ എട്ടിന് ജയ്പൂരിലേക്ക് രണ്ട് വിമാനവും അഹ് മദാബാദ്, ബംഗളൂരു, ലക്നോ എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനവുമുണ്ട്.
കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം ജൂലൈ പത്തിന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. 11ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ട്. വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കിൽ പരിശോധിക്കാം. നാലാംഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 497
വിമാനങ്ങളുടെ പട്ടിക കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
കുവൈത്തിൽനിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 40 എണ്ണം കേരളത്തിലേക്കാണ്. വന്ദേഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്. കുവൈത്തിൽനിന്നുള്ള എല്ലാ സർവീസുകളും സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. ഗോ എയർ 41 സർവീസുകളും ഇൻഡിഗോ 60 സർവീസുകളും നടത്തും. നേരത്തെ കുവൈത്തിൽനിന്ന് ഇൻഡിഗോ 219 വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിൽ 60 എണ്ണത്തിന് മാത്രമേ കുവൈത്ത് അധികൃതർ അനുമതി നൽകിയുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
