Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവന്ദേ ഭാരത്:...

വന്ദേ ഭാരത്: കുവൈത്തിൽനിന്നുള്ള​ വിമാനങ്ങൾ റദ്ദാക്കി

text_fields
bookmark_border
വന്ദേ ഭാരത്: കുവൈത്തിൽനിന്നുള്ള​ വിമാനങ്ങൾ റദ്ദാക്കി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്നുള്ള വന്ദേ ഭാരത്​ വിമാനങ്ങൾക്ക്​ അനുമതി നിഷേധിച്ചു. വ്യാഴാഴ്​ച പോവേണ്ട ഇൻഡിഗോയുടെ എല്ലാ സർവീസുകളും റദ്ദാക്കി​. വിമാനത്താവളത്തിലെ തിരക്ക്​ ചൂണ്ടിക്കാട്ടിയാണ്​ അനുമതി നിഷേധിച്ചത്​. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ കമ്പനികൾക്ക്​ മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ്​ കുവൈത്ത്​ അനുമതി നിഷേധിച്ചതിന്​ പിന്നിലെന്ന്​ സൂചനയുണ്ട്​. പ്രശ്​നം പരിഹരിക്കാൻ ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ട്​.

വന്ദേഭാരത്​ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന്​ 101 വിമാനങ്ങൾ അനുവദിക്കുകയും ഇതെല്ലാം ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവക്ക്​ നൽകിയതും കുവൈത്ത്​ വ്യോമയാന വകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്​. നേരത്തെ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും സജീവമായി ചാർട്ടർ സർവീസ്​ നടത്തിയിരുന്നു. ഇപ്പോൾ ഇത്​ വളരെ പരിമിതമായി.

ആദ്യ മൂന്ന്​ ഘട്ടങ്ങളിൽ ഇന്ത്യയിലെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ​യായിരുന്നു വ​ന്ദേ ഭാരതിൽ സർവീസ്​ നടത്തിയിരുന്നത്​. സ്വകാര്യ കമ്പനികൾക്ക്​ അവസരം നൽകു​േമ്പാൾ തുല്യ പരിഗണന കുവൈത്തി കമ്പനികൾക്കും നൽകണമെന്നാണ്​ ആവശ്യം. അതേസമയം, പെ​െട്ടന്ന്​ സർവീസ്​ മുടങ്ങിയത്​ നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രക്ക്​ തയാറായി വിമാനത്താവളത്തിൽ എത്തിയവരും പ്രയാസത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightIndia NewsVande Bharat
News Summary - vande bharat flights from kuwait cancelled
Next Story