വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ
text_fieldsവളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ ബാസിത് പാലാറ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ ‘വാക്ക്’ ഇഫ്താർ സംഗമം ഫഹാഹീൽ യൂനിറ്റി ഹാളിൽ നടന്നു. പ്രസിഡന്റ് ഷമീർ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബാസിത് പാലാറ റമദാൻ സന്ദേശം നൽകി.
അലിഫ് പെർഫ്യൂംസ് മാനേജിങ് ഡയറക്റ്റർ സിറാജ് ഇരഞ്ഞിക്കൽ, മെഡക്സ് മെഡിക്കൽ ഗ്രൂപ് എച്ച്.ആർ മാനേജർ ജസീൽ എന്നിവർ ആശംസകൾ നേർന്നു. ഐഹ ഷൗക്കത്ത് ഖുർആൻ പാരായണം നടത്തി.
സെക്രട്ടറി ഫഹദ് പള്ളിയാലിൽ സ്വാഗതവും ട്രഷറർ ഫാസിൽ വടക്കുമുറി നന്ദിയും പറഞ്ഞു. വാക്ക് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അംഗം ഗഫൂർ ടി.ടി യിൽനിന്നും രക്ഷാധികാരി റിയാസ് കാവുമ്പുറം മെംബർഷിപ് ഫോറം ഏറ്റുവാങ്ങി.

