വാക് ഇന്റർ ഫുട്ബാൾ ടൂർണമെന്റ്
text_fieldsവാക് ഇന്റർ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ഫൈറ്റേഴ്സ് ടീം
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ‘വാക്’ അംഗങ്ങൾക്കായി ഫുട്ബാൾമേള സംഘടിപ്പിച്ചു. ഹദിയ പാർക്ക് ഗ്രൗണ്ടിൽ നടന്ന റഹ്മ പെർഫ്യൂംസ് വിന്നേഴ്സ് ട്രോഫിക്കും, മെസ്ബാൻ ഹോളിഡേയ്സിന്റെ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ വാക്ക് ഡയമണ്ട് എഫ്.സി, വാക്ക് സോക്കർ അല, വാക്ക് ഫൈറ്റേഴ്സ്, വാക്ക് സ്റ്റാർ ബോയ്സ് എന്നിങ്ങനെ നാല് ടീമുകൾ മാറ്റുരച്ചു.
വാശിയേറിയ ഗ്രൂപ് ഘട്ട മത്സരങ്ങളിൽനിന്നും ഒന്ന് രണ്ട് സ്ഥാനക്കാരായി വാക്ക് ഡയമണ്ട് എഫ്.സി, വാക്ക് ഫൈറ്റേഴ്സ് എന്നിവർ ഫൈനലിൽ പ്രവേശിച്ചു. കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം അടിച്ച് തുല്യത പാലിച്ചപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
3-2 എന്ന സ്കോറിന് ഷൂട്ടൗട്ട് കടമ്പ കടന്ന വാക്ക് ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി. മികച്ച ഗോൾ കീപ്പറായി ഫൈറ്റേഴ്സിലെ മുസാവിറിനെയും, മികച്ച കളിക്കാരനായി ഡയമണ്ട് എഫ്.സിയിലെ മുജീബിനെയും തെരഞ്ഞെടുത്തു. ഫൈറ്റേഴ്സിലെ അബ്ബാസ് പ്രത്യേക പരാമർശത്തിന് അർഹനായി. എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് റഫറി മുഹമ്മദ് നിയന്ത്രിച്ചു.

