‘വൈഷ്ണവം -2023’ ഫ്ലയർ പ്രകാശനം
text_fields‘വൈഷ്ണവം - 2023’ ഫ്ലയർ പ്രകാശനം ഡോ. സരിത ഹരി ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്ര മേനോൻ നൽകി
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ ‘വൈഷ്ണവം-2023’ ഫ്ലയർ പ്രകാശനം ഡോ. സരിത ഹരി ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്ര മേനോൻ നൽകി നിർവഹിച്ചു.
മേയ് 19ന് വൈകീട്ട് നാലു മുതൽ അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. നാട്ടിൽനിന്ന് കലാകാരന്മാരടക്കം പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ്, രക്ഷാധികാരി പി.ജി. ബിനു, ജനറൽ സെക്രട്ടറി വി.ജി. ജിനേഷ്, പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് പിഷാരടി, കേന്ദ്ര കമ്മിറ്റി അംഗം എ. മോഹനകുമാർ എന്നിവർ സന്നിഹിതരായി.

