കുവൈത്തിൽ വധശിക്ഷ വിധിക്കപ്പെട്ട് 10 ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലുകളിൽ വധശിക്ഷ വിധിക്കപ്പെട്ട് 10 ഇന്ത്യക്കാർ. ഇവർ ഉൾപ്പെടെ 498 ഇന്ത്യൻ തടവുകാർ കുവൈത്തിൽ ജയിലിൽ കഴിയുന്നതായാണ് റിപ്പോർട്ട്. 2018 സെപ്റ ്റംബർ അവസാനം വരെയുള്ള കണക്കാണിത്. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയാണിത്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ലഹരി മരുന്ന് കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ബാക്കിയുള്ളവർ. സുലൈബിയയിലെ സെൻട്രൽ ജയിലിൽ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിത ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതിൽ ഉൾപ്പെടും. ആകെയുള്ള 498 ഇന്ത്യൻ തടവുകാരിൽ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്.
ജീവപര്യന്തം, 10 വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ ശിക്ഷയുള്ളവരാണ് അധികവും. അമീരി കാരുണ്യപ്രകാരം ഏതാനും പേർക്ക് ശിക്ഷയിളവ് ലഭിക്കുന്നതോടെ കുവൈത്തിൽ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുവിൽ കുവൈത്തിൽ ജയിലിൽ സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതിയുണ്ട്. 2500 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 5000ത്തിന് മേൽ അന്തേവാസികളുണ്ട്. ജയിൽപുള്ളികളുടെ എണ്ണം കുറക്കാൻ നടപടിയെടുക്കുമെന്ന് ഇതിനകം ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ തടവുകാരെ നാട്ടിലയക്കുന്നതടക്കം പരിഗണിച്ചുവരുകയാണ്. ശിക്ഷയുടെ ബാക്കി കാലം നാട്ടിലെ ജയിലുകളിൽ ലഭ്യമാക്കണമെന്ന നിബന്ധനയോടെ വിദേശ തടവുകാരെ വിടുന്നതിന് അതത് രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
