Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര സി.എച്ച് സെൻറർ കുവൈത്ത് ചാപ്റ്റർ തുക കൈമാറി

text_fields
bookmark_border
വടകര സി.എച്ച് സെൻറർ കുവൈത്ത് ചാപ്റ്റർ തുക കൈമാറി
cancel
camera_alt

വടകര സി.എച്ച് സെൻറർ കെട്ടിട നിർമാണത്തിന്​ കുവൈത്ത്​ ചാപ്റ്റർ നൽകുന്ന തുക കൈമാറുന്നു

കുവൈത്ത്​ സിറ്റി: വടകര സി.എച്ച് സെൻറർ കെട്ടിട നിർമാണത്തിന്​ കുവൈത്ത്​ ചാപ്റ്റർ നൽകുന്ന തുക വടകര സി.എച്ച് സെൻറർ ചെയർമാൻ പാറക്കൽ അബ്​ദുല്ല എം.എൽ.എ ഏറ്റുവാങ്ങി. കുവൈത്ത്​ ചാപ്റ്റർ നേതാക്കളായ ട്രഷറർ റഷീദ് ഒന്തത്ത്, മുഹമ്മദ് ഹാജി എടപ്പള്ളി, ഇബ്രാഹിം കൊടക്കാട്, സി.പി. നസറുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡൻറ്​ ഫൈസൽ ഹാജി കൈമാറി. ഒ.കെ. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. അബ്​ദുറഹ്​മാൻ സ്വാഗതവും ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദിയും പറഞ്ഞു. കോറോത്ത് സിദ്ദീഖ് ഹാജി, നജില അബ്​ദുല്ല, സി.പി. സിദ്ദീഖ്, ഇസ്മായിൽ എടച്ചേരി എന്നിവർ സംബന്ധിച്ചു. വടകര സി.എച്ച് സെൻറർ സെക്രട്ടറിമാരായ പി.എം. മുസ്തഫ, പി.കെ.സി. അഫ്സൽ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story