വാക്സിൻ വിതരണം തുടങ്ങി; ആദ്യ ഡോസെടുത്ത് പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.
മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ദേശീയ കോവിഡ് വാക്സിൻ കാമ്പയിൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്, കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ഹിലാൽ അൽസായർ തുടങ്ങിയവരും കുത്തിവെപ്പെടുത്തു. ഫൈസർ, ബയോൺടെക് വാക്സിനാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാരം നേടിയതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം രാജ്യനിവാസികളോട് ആഹ്വാനം ചെയ്തു. 1,50,000 ഡോസ് വാക്സിനാണ് ബുധനാഴ്ച കുവൈത്തിലെത്തിയത്. ഒരാൾക്ക് രണ്ട് ഡോസ് എന്ന നിലയിൽ 75,000 പേർക്ക് ഇത് തികയും. മിഷ്രിഫ് ഫെയർ ഗ്രൗണ്ടിൽ കോവിഡ് വാക്സിൻ വിതരണത്തിന് ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് വിതരണത്തിന് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അഹ്മദി, ജഹ്റ എന്നിവിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്. വാക്സിനേഷൻ കാമ്പയിൻ ഒരുവർഷം നീളും. പ്രായമായവർ, ഭിന്നശേഷിക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ അപ്പോയിൻറ്മെൻറ് നൽകും.
ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് വിദേശികൾക്കും രജിസ്ട്രേഷൻ നടത്താം. വിദേശികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും. പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും.
പിന്നീട് അപ്പോയൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും. അപ്പോയൻറ്മെൻറ് സമയത്ത് നിശ്ചിത കേന്ദ്രത്തിൽ വാക്സിനേഷന് എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

