Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാക്​സിനേഷൻ: ആരോഗ്യ...

വാക്​സിനേഷൻ: ആരോഗ്യ മന്ത്രാലയ തീരുമാനം പ്രവാസികൾക്ക്​ ആശ്വാസം

text_fields
bookmark_border
വാക്​സിനേഷൻ: ആരോഗ്യ മന്ത്രാലയ തീരുമാനം പ്രവാസികൾക്ക്​ ആശ്വാസം
cancel

കു​വൈ​ത്ത്​ സി​റ്റി: വി​​ദേ​ശ​ത്ത്​ പോ​കു​ന്ന​വ​ർ​ക്ക്​ കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ നാ​ല്​ മു​ത​ൽ ആ​റ്​ ആ​ഴ്​​ച​ക്കു​ള്ളി​ൽ ന​ൽ​കാ​നും പ്ര​ത്യേ​ക വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​നു​മു​ള്ള കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സം.

കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കോ​വി​ഷീ​ൽ​ഡ്​ ആ​സ്​​ട്ര​സെ​ന​ക എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​വും മി​ക​ച്ച​താ​ണ്. അ​തേ​സ​മ​യം, ഇ​തു​കൊ​ണ്ട്​ കു​വൈ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭി​ക്കു​മോ എ​ന്ന​ത്​ കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ തീ​രു​മാ​നം വ​ന്നാ​ലേ അ​റി​യൂ. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യാ​ണ്​ കോ​വി​ഷീ​ൽ​ഡ്​ എ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ്​ എം​ബ​സി ശ്ര​മി​ക്കു​ന്ന​ത്. വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും പ്ര​വാ​സി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യും.

പ്ര​വാ​സി​ക​ൾ​ക്ക്​ ര​ണ്ട്​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള നാ​ല്​ മു​ത​ൽ ആ​റ്​ ആ​ഴ്​​ച​ക്കു​ള്ളി​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വും ബു​ദ്ധി​പ​ര​വും പ്ര​വാ​സി സൗ​ഹൃ​ദ​വു​മാ​ണ്. നാ​ട്ടി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ്​ തൊ​ഴി​ലി​ട​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​ത്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യാ​ലു​ട​ൻ മ​ട​ങ്ങാ​ൻ ധൃ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​ ഏ​താ​ണ്ട്​ എ​ല്ലാ​വ​രും.

ജോ​ലി ന​ഷ്​​ട ഭീ​ഷ​ണി​യും വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തും അ​വ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളാ​ണ്. ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ വൈ​കു​ന്ന​ത്​ മൂ​ല​മു​ള്ള ത​ട​സ്സം നീ​ങ്ങി​ക്കി​ട്ടു​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഷീ​ൽ​ഡ്‌ വാ​ക്സി​ൻ ത​ന്നെ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

ഇ​ന്ത്യ​യി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്​​സി​നു​ക​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള​ത്​ ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച ആ​സ്​​ട്ര​സെ​ന​ക നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ത​ന്നെ.

പ്ര​വാ​സി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ൻ : ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ജോ​സ് അ​ബ്ര​ഹാ​മാ​ണ് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ൽ ത​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും പ​ഠ​നാ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ​ക്കും വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്പോ​ർ​ട്ട് ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തു​ക, കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ 'ഓ​ക്‌​സ്‌​ഫ​ഡ്-​ആ​സ്ട്ര​സെ​ന​ക' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക, ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഇ​ട​പെ​ടു​ക, ര​ണ്ട്​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള കു​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ ആ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​ത്തേ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്തു.

എ​ന്നാ​ൽ, ദേ​ശീ​യ ത​ല​ത്തി​ൽ ഇ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​തെ​ന്ന്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ വ​ക്താ​വും കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്​​റ്റീ​ഫ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinationCovid19Kuwait Ministry of Health
Next Story