36 ആരോഗ്യ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നൽകുന്നു
text_fieldsകോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിന് മുന്നിൽ വരിനിൽക്കുന്നവർ
കുവൈത്ത് സിറ്റി: കുവൈത്തിൽ 36 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. 31 എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. 15 കേന്ദ്രങ്ങളിൽ ഫൈസർ വാക്സിനും 16 എണ്ണത്തിൽ ഒാക്സ്ഫഡ് ആസ്ട്രസെനകയുമാണ് നൽകുന്നത്.
ഇത് കൂടാതെ മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ, ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം, സൈനിക ആശുപത്രി, അഹ്മദി ആശുപത്രി, നാഷനൽ ഗാർഡ് സെൻറർ എന്നിവിടങ്ങളിൽ കൂടിയാണ് വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കുത്തിവെപ്പ് പ്രക്രിയ സുഗമമായി പുരോഗമിക്കുന്നു.
അധികം കാത്തിരിക്കാതെ തന്നെ വാക്സിൻ സ്വീകരിച്ച് മടങ്ങാൻ കഴിയുന്നു.വലിയ തിരക്കുണ്ടെങ്കിലും ഒരു മണിക്കൂറിലധികം എടുക്കുന്നില്ല. ഒരു ദിവസം 43,000ത്തോളം പേർക്കാണ് എല്ലായിടത്തുംകൂടി കുത്തിവെപ്പ് നൽകുന്നത്. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാകുന്നമുറക്ക് ഇനിയും വിതരണ സംവിധാനം വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം സന്നദ്ധമാണ്.

