പെരുന്നാൾ അവധിയിലും വാക്സിനേഷൻ മുടങ്ങില്ല
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിവസങ്ങളിലും കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മുടങ്ങില്ല. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചതാണിത്. മേയ് 12 ബുധനാഴ്ച മുതൽ 16 ഞായറാഴ്ച വരെയാണ് രാജ്യത്ത് പെരുന്നാൾ അവധി. ജനങ്ങൾക്ക് നേരത്തേ നൽകിയ അപ്പോയിൻറ്മെൻറ് അനുസരിച്ച് തന്നെ വാക്സിൻ നൽകും.
അവധി ദിവസങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഡോ. ഖാലിദ് അൽ ജാറുല്ല അഭിനന്ദിച്ചു. വാക്സിൻ രജിസ്ട്രേഷന് മുഴുവൻ രാജ്യനിവാസികളും മുന്നോട്ടുവരണമെന്നും അപ്പോയിൻറ്മെൻറ് സമയം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

