Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവഫ്രയിൽ കുത്തിവെപ്പ്​...

വഫ്രയിൽ കുത്തിവെപ്പ്​ ​കേന്ദ്രം ആരംഭിച്ചു​; ആകെ കേന്ദ്രങ്ങൾ 40 ആയി

text_fields
bookmark_border
covid vaccine
cancel

എ​സ്.​എം.​എ​സ്​ ന​ഷ്​​ട​മാ​യ​വ​രും മാ​സ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം

കു​വൈ​ത്ത്​ സി​റ്റി: കു​​വൈ​ത്തി​െൻറ തെ​ക്ക​ൻ മേ​ഖ​ല​യാ​യ വ​ഫ്ര​യി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ചു. 5000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള കേ​ന്ദ്രം വ​ഫ്ര നി​വാ​സി​ക​ൾ​ക്ക്​ മാ​ത്ര​മാ​യാ​ണ്​ സ​ജ്ജീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 40 ആ​യി.

മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടും അ​പ്പോ​യ​ൻ​റ്​​മെൻറ്​ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ര​ജി​സ്​​ട്രേ​ഷ​നി​ലെ അ​പാ​ക​ത​യോ അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​സ്.​എം.​എ​സ്​ ശ്ര​ദ്ധി​ക്കാ​ത്ത​തോ ആ​കാം കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ​​ൻ​റ​റി​ലെ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ​െഎ.​ടി ഡെ​സ്​​കി​ൽ അ​ന്വേ​ഷി​ച്ചാ​ലും സ്​​റ്റാ​റ്റ​സ്​ അ​റി​യാം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​യ​ച്ച എ​സ്.​എം.​എ​സ്​ ന​ഷ്​​ട​മാ​യ​വ​ർ വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ പേ​ർ​ക്കും ആ​ഗ​സ്​​റ്റ്​ 31ന​കം ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഇ​വ​ർ​ക്കെ​ല്ലാം ര​ണ്ടാം ഡോ​സും ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മു​ഴു​വ​നാ​ളു​ക​ൾ​ക്കും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

അ​തി​നി​ടെ ഇ​നി​യും ധാ​രാ​ളം പേ​ര്​ വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടും 45,000 പേ​ർ അ​പ്പോ​യ​ൻ​റ്​​മെൻറ്​ തീ​യ​തി​യി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ തൊ​ട്ട്​ പ​ല സ​മ​യ​ത്താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രാ​ണ്​ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്കാ​ൻ എ​ത്താ​തി​രു​ന്ന​ത്. പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​താ​യാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ വാ​ക്​​സി​ൻ എ​ല്ലാ ആ​ഴ്​​ച​യും എ​ത്തു​ന്ന​തും ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക കൂ​ടു​ത​ൽ ഡോ​സ്​ ല​ഭ്യ​മാ​യ​തു​മാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. കു​ത്തി​വെ​പ്പി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യ​തോ​ടെ പ്ര​തി​ദി​ന കേ​സു​ക​ളും ​രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination center
News Summary - Vaccination center opened in Wafra; The total number of centers is 40
Next Story