കുവൈത്തിന്റെ ക്രിയാത്മക സംഭാഷണ നയത്തിന് ഉസ്ബകിസ്താൻ പ്രശംസ
text_fieldsബഖ്തിയോർ സെയ്ദോവ്
കുവൈത്ത് സിറ്റി: സൃഷ്ടിപരമായ സംഭാഷണം, നല്ല അയൽപക്കം, പ്രാദേശിക സംയോജനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കുവൈത്ത് നയത്തെ പ്രശംസിച്ചു ഉസ്ബകിസ്താൻ വിദേശകാര്യ മന്ത്രി ബഖ്തിയോർ സെയ്ദോവ്.
കുവൈത്തിന്റെ സമീപനം ഉസ്ബകിസ്താന്റെ നയവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ആതിഥേയത്വം വഹിച്ച ജി.സി.സി-മധ്യേഷ്യൻ രാജ്യങ്ങളുടെ മൂന്നാമത്തെ സംയുക്ത മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മേഖലകൾ തമ്മിലുള്ള സംഭാഷണത്തിന്റെ ചരിത്രപരമായ പ്രാധാന്യം സെയ്ഡോവ് ചൂണ്ടിക്കാട്ടി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ പരിവർത്തനങ്ങളുടെയും ആഗോള വെല്ലുവിളികളുടെയും വെളിച്ചത്തിൽ മധ്യേഷ്യക്കും ജി.സി.സി രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തന്ത്രപരമായ ആവശ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

