ഉസ്ബകിസ്താൻ അംബാസഡർ ലുലു കുവൈത്ത് ഡയറക്ടറുമായി ചർച്ച നടത്തി
text_fieldsഉസ്ബകിസ്താൻ അംബാസഡർ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കുവൈത്തിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഉസ്ബകിസ്താൻ അംബാസഡർ ഡോ. അയൂബ്ഖാം യൂനുസോവ് ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസുമായി ചർച്ച നടത്തി. ലുലു കുവൈത്ത് റീജ്യനൽ ഓഫീസിൽ നടന്ന ചർച്ചയിൽ കുവൈത്ത് വിപണിയിലേക്ക് വൈവിധ്യമാർന്ന ഉസ്ബക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ വിലയിരുത്തി. ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് കുവൈത്തിൽ കൂടുതൽ ഉസ്ബക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാനും ചർച്ച ഊന്നൽ നൽകി.
ഉസ്ബകിസ്താനും കുവൈത്തും തമ്മിലുള്ള സാമ്പത്തിക ബന്ധം വളർത്തിയെടുക്കുന്നതിനുള്ള നല്ല ചുവടുവെപ്പായാണ് ചർച്ചയെ കണക്കാക്കുന്നത്. ഉയർന്ന നിലവാരമുള്ള ഉസ്ബക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കുന്നതിലൂടെ കുവൈത്ത് ഉപഭോക്താക്കൾക്ക് പുതിയ ഇനങ്ങൾ നൽകാനാകും. ഉസ്ബക് പ്രതിനിധി സംഘത്തിൽ ഫസ്റ്റ് ഡെപ്യൂട്ടി മിനിസ്റ്റർ സോൾമുറോഡോവ് നോസിംജോൺ കോസിമോവിച്ച്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ഡിപ്പാർട്ട്മെന്റ മേധാവി നിസോമിത്ഡിനോവ് ജാക്സോങ്കിർ മുഹിത്തിൻ, ചീഫ് സ്പെഷ്യലിസ്റ്റ് കരിംജാനോവ് സർദോർ ഉലുഗ്ബെക്, ഡെപ്യൂട്ടി ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് നസറോവ് മുനിസ് ഇബ്രോഖിം, ഫസ്റ്റ് സെക്രട്ടറി ബറോം തുർഡിയലിയേവ് എന്നിവരും ഉൾപ്പെട്ടിരുന്നു. ലുലു കുവൈത്തിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

