ഗൗജിയും ഗമ്മത്തും ഉത്സവമാക്കി മഞ്ചേശ്വരം പിരസപ്പാട് നൂറോളം പേർ പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മയായ പിരസപ്പാടിെൻറ പ്രഥമ ഒത്തുചേരൽ ‘ഗൗജിയും ഗമ്മത്തും’ കബ്ദ് റിസോർട്ടിൽ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. കളിയും ചിരിയും ആട്ടവും പാട്ടും കോൽക്കളിയും കളരിപ്പയറ്റും വിനോദ മത്സരങ്ങളുമായി ഒത്തുചേരൽ ആഘോഷമായി. സമാപന പരിപാടിയിൽ റസാഖ് അയ്യൂർ സ്വാഗതം പറഞ്ഞു. അഷ്റഫ് അയ്യൂർ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം പിരസപ്പാട് അംഗങ്ങൾക്കുള്ള ബദർ അൽ സമ പ്രിവിലേജ് കാർഡ് ചടങ്ങിൽ കൈമാറി. സമാപന പരിപാടിയുടെ ഉദ്ഘാടനം എൻജിനീയർ അബൂബക്കർ നിർവഹിച്ചു. ജലീൽ ആരിക്കാടി, മഹ്മൂദ് മാളിക, റഹീം ആരിക്കാടി, അബ്ദുല്ല പെരിങ്ങയ്, സലിം പൊസോട്ട്, ആസിഫ് പൊസോട്ട്, ഫാറൂഖ് പച്ചമ്പലം എന്നിവർ സംസാരിച്ചു. സിദ്ദിഖ് മലബാർ, റിയാസ് അയ്യൂർ, അലി മിലിറ്ററി, റഷീദ് ഉപ്പള, റിയാസ് ബന്ദിയോട്, സമീർ ജോകൂ, നാസർ, ഉമ്മർ ഉപ്പള എന്നിവർ പരിപാടി നിയന്ത്രിച്ചു. മൊയ്തീൻ ബായാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
