Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉസ്മാൻ കോയ ഒജിന്റകത്തിന് എം.ഇ.എസ് കുവൈത്ത് യാത്രയയപ്പ് നല്കി
text_fieldsbookmark_border
ഉസ്മാൻ കോയ ഒജിന്റകത്തിന് എം.ഇ.എസ് കുവൈത്തിന്റെ ഉപഹാരം പ്രസിഡന്റ് മുഹമ്മദ് റാഫി കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും ചാരിറ്റി പ്രവർത്തകനും എം.ഇ.എസ് കുവൈത്ത് സീനിയർ അംഗവുമായ ഉസ്മാൻ കോയ ഒജിന്റകത്തിന് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി. എം.ഇ.എസ് കുവൈത്തിന്റെ എല്ലാ പ്രവത്തനങ്ങളിലും മുൻനിരയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും എളിമയും അനുകരണീയമാണെന്ന് പ്രസിഡന്റ് മുഹമ്മദ് റാഫി പറഞ്ഞു. ജനറൽ സെക്രട്ടറി അഷറഫ് ആയൂർ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഖലീൽ അടൂർ, ട്രഷറർ പി.ടി.അഷറഫ്, എക്സിക്യൂട്ടിവ് മെംബർമാരായ ടി.വി. അർഷാദ്, റമീസ് സലേഹ്, അബ്ദുൽ ഗഫൂർ, ഫിറോസ് കുളങ്ങര, മുജീബ്, എം.എം. ഷഹീർ എന്നിവരും ഓൺലൈനായി മുൻ പ്രസിഡന്റ് സാദിഖ് അലി, സലേഹ് ബാത്ത എന്നിവരും ആശംസകള്‍ നേര്‍ന്നു. എം.ഇ.എസ് സ്നേഹ ഉപഹാരം പ്രസിഡന്റ് മുഹമ്മദ് റാഫി ഉസ്മാൻ കോയക്ക് സമ്മാനിച്ചു. ഉസ്മാൻ കോയ മറുപടി പ്രസംഗം നടത്തി. റമീസ് സലേഹ ഖിറാഅത്ത് നടത്തി. എം.എം. സഹീർ നന്ദി പറഞ്ഞു. റയീസ് സലേഹ്, മുജീബ്, ഷഹീർ അബ്ദുൽ ഗഫൂർ, ഫിറോസ്, അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

