ഉസ്മാൻ കോയ ഒജിന്റകത്തിന് യാത്രയയപ്പ് നല്കി
text_fieldsഉസ്മാൻ കോയ ഒജിന്റകത്തിന് കെ.സി.എം.എ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷന് എക്സിക്യൂട്ടിവ് അംഗവും മുന്‍ പ്രസിഡന്റും ആയിരുന്ന ഉസ്മാൻ കോയ ഒജിന്റകത്തിന് കെ.സി.എം.എ യാത്രയയപ്പ് നല്കി. എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും സംഘടനക്ക് ഒരു മുതൽക്കൂട്ടായിരുന്നെന്ന് പ്രസിഡന്റ് ഷംസുദീന്‍ അടക്കാനി പറഞ്ഞു. ജനറൽ സെക്രട്ടറി എ.എം. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു.
ട്രഷറര്‍ എന്‍. ജവഹര്‍, എന്‍.വി. അബ്ദുല്‍ ലത്തീഫ്, ശര്‍ഹാന്‍ പുനത്തില്‍, എ.വി. നൗഫല്‍, എം.വി. ജാസിം, എം.വി. താജിക്, ആഷിദ് എന്നിവർ സംസാരിച്ചു.
കെ.സി.എം.എ സ്നേഹ ഉപഹാരം പ്രസിഡന്റ് ഷംസുദീന്‍ അടക്കാനി ഉസ്മാൻ കോയക്ക് സമ്മാനിച്ചു. ഉസ്മാൻ കോയ മറുപടി പ്രസംഗം നടത്തി. സുലൈമാന്‍ ഖിറാഅത്ത് നടത്തി. എ.വി. നൗഫല്‍ നന്ദി പറഞ്ഞു.

