Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംഗീകൃത അറവുശാലകൾ...

അംഗീകൃത അറവുശാലകൾ മാത്രം ഉപയോഗിക്കുക

text_fields
bookmark_border
അംഗീകൃത അറവുശാലകൾ മാത്രം ഉപയോഗിക്കുക
cancel

കുവൈത്ത് സിറ്റി: പൊതുജനങ്ങൾ അംഗീകൃത അറവുശാലകൾ മാത്രം ഉപയോഗിക്കണമെന്നും ക്രമരഹിതമായ കശാപ്പ് ഒഴിവാക്കണമെന്നും ഉണർത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ആരോഗ്യപരമായ അപകടസാധ്യതകൾ കണക്കിലെടുത്താണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ലോട്ടർഹൗസ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ സാലിം പറഞ്ഞു. കുവൈത്ത് സിറ്റി, ജഹ്‌റ, ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലെ കേന്ദ്ര അറവുശാലകൾക്ക് അതോറിറ്റി മേൽനോട്ടം വഹിക്കുന്നുണ്ട്. അറവ് നടപടികളിൽ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്നും അൽ സാലിം പറഞ്ഞു.

പൊതുജനാരോഗ്യത്തെ ബാധിച്ചേക്കാവുന്ന രോഗങ്ങളിൽ നിന്ന് മാംസം മുക്തമാണെന്ന് ഉറപ്പാക്കാൻ, കശാപ്പിന് മുമ്പും ശേഷവും കൃത്യമായ പരിശോധന നടത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ കശാപ്പ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മതിയായ മാംസ വിതരണം ഉറപ്പാക്കുന്നതിനും അതോറിറ്റി ശ്രദ്ധാലുവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slaughterhouseEidul adhaKuwaitApproved
News Summary - Use only approved slaughterhouses.
Next Story