മൊബൈല്‍ സേവനങ്ങള്‍ ഉറപ്പാക്കിയശേഷം ഉപയോഗിക്കുക
text_fieldsകുവൈത്ത് സിറ്റി: മൊബൈല്‍ കമ്പനികള്‍ നല്കുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം ഉപയോഗിക്കണമെന്ന് കുവൈത്ത് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. റോമിങ് സേവനങ്ങള്‍ അടക്കമുള്ള വിവിധ മൊബൈല്‍ സേവനങ്ങളെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിട്ര വിശദീകരണവുമായി രംഗത്തുവന്നത്. ഇത്തരം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനു മുമ്പ് ടെലികോം കമ്പനികളുമായി ഉപഭോക്താക്കൾ ആശയവിനിമയം നടത്തണം. സേവനങ്ങള്‍, നിരക്കുകൾ എന്നിവയും വ്യക്തമായി അറിഞ്ഞിരിക്കണം. ഇതുവഴി അധിക ബില്‍ അടക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും സിട്ര അധികൃതര്‍ വ്യക്തമാക്കി.

