Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2026 1:30 PM IST Updated On
date_range 5 Aug 2026 1:30 PM ISTസർക്കാർ സേവനങ്ങൾ: ഇലക്ട്രോണിക് സിഗ്നേച്ചർ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ
text_fieldsbookmark_border
കുവൈത്ത് സിറ്റി : കുവൈത്ത് നീതിന്യായ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും സ്വദേശികളോടും വിദേശികളോടും അംഗീകൃത ഇലക്ട്രോണിക് സിഗ്നേച്ചർ സജീവമാക്കി കൂടുതൽ സർക്കാർ, ബാങ്കിങ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. ഇതുവഴി ഓഫിസുകളിൽ നേരിട്ട് പോകാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.
ഇലക്ട്രോണിക് നോട്ടറൈസേഷൻ, പവർ ഓഫ് അറ്റോർണി നൽകൽ, റദ്ദാക്കൽ, കമ്പനി, സ്ഥാപന രജിസ്ട്രേഷൻ, വാണിജ്യ ലൈസൻസിങ് നടപടിക്രമങ്ങൾ, തിരഞ്ഞെടുത്ത ബാങ്കിങ് കരാറുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഇടപാടുകൾക്ക് ഇലക്ട്രോണിക് സിഗ്നേച്ചർ മതിയാകും. ഭാവിയിൽ കൂടുതൽ സർക്കാർ, സാമ്പത്തിക ഡിജിറ്റൽ സേവനങ്ങൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

