Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എസ്-ഇറാൻ സമാധാന...

യു.എസ്-ഇറാൻ സമാധാന കരാർ: കുവൈത്ത് സ്വാഗതം ചെയ്തു

text_fields
bookmark_border
യു.എസ്-ഇറാൻ സമാധാന കരാർ: കുവൈത്ത് സ്വാഗതം ചെയ്തു
cancel

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സമാധാന കറാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. കരാർ സുഗമമാക്കുന്നതിന് പാകിസ്താൻ, ഖത്തർ, മറ്റ് സൗഹൃദ സാഹോദര്യ രാജ്യങ്ങൾ എന്നിവർ വഹിച്ച പങ്കിനെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും അനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.

നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങൾക്ക് ഈ ധാരണ വഴിയൊരുക്കുമെന്ന് കുവൈത്ത് പ്രത്യാശ പ്രകടിപ്പിച്ചു. നല്ല അയൽപക്ക ബന്ധം, പരസ്പര ബഹുമാനം, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര പരിഹാരങ്ങൾ രൂപപ്പെടുമെന്നും പ്രതീക്ഷ പുലർത്തി.

പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ഹുർമുസ് കടലിടുക്കിൽ തുടർച്ചയായ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ക്രിയാത്മകവും സൃഷ്ടിപരവുമായ മനോഭാവത്തോടെ ഏർപ്പെടാനും കുവൈത്ത് ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us-iranpeace dealKuwait News
News Summary - US-Iran peace deal: Kuwait welcomes
Next Story