Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്-ഇറാൻ കരാർ; സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്തും തുർക്കിയയും

text_fields
bookmark_border
മേഖലയിലെ സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തു
യു.എസ്-ഇറാൻ കരാർ; സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്തും തുർക്കിയയും
cancel
camera_alt

ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്തും തുർകിയയും. ക​ുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി ഫോണിൽ ബന്ധപ്പെട്ടു. മേഖലയിലെ സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.

മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇറാനും യു.എസും ധാരണയിൽ എത്തിയിരുന്നു. ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. സമാധ കരാർ രൂപപ്പെട്ടതിന്റെ ആശ്വാസത്തിലാണ് രാജ്യവും മേഖലയും. ഇത് രാജ്യത്തിനെതിരായ ആക്രമണങ്ങൾ നിലക്കാനും, ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം പഴയനിലയിൽ ആകാനും സഹായിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US-Iran deal; Kuwait and Turkey assess developments
Next Story