യു.എസ്- ഇറാൻ യുദ്ധ വിരാമം; ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഇറാനുമായി മാസങ്ങൾ നീണ്ടുനിന്ന സൈനിക നടപടികൾ അവസാനിച്ചതായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കിൽ ആശ്വാസം അർപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതു മുതൽ മേഖലയിൽ രൂപപ്പെട്ട സംഘർഷവാസഥയും അനിഴ്ചിതത്വവും പശ്ചിമേഷ്യയെ മൊത്തത്തിൽ നിശ്ചലാവസഥയിലും ആശങ്കയിലുമാഴ്ചത്തിയിരുന്നു.
കുവൈത്ത് അടക്കമുള്ള മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘർഷം രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വള ർന്നു. ഗൾഫ് രാജ്യങ്ങളാണ് ഇതിന് വലിയ വില നൽകേണ്ടിവന്നത്. കുവൈത്തും, ബഹ്റൈനും, ഖത്തറും, യു.എ.ഇയും, സൗദി അറേബ്യയും, ഒമാനും വലിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. യു.എസ് താവളങ്ങളും വിമാനത്താവളങ്ങളും ഊർജ്ജകേന്ദ്രങ്ങളും അടിസഥാന സൗകര്യങ്ങളും ഇറാൻ ലക്ഷ്യമിട്ടതോടെ ഈ രാജ്യങ്ങൾക്ക് ഭീതിത ദിവസങ്ങളാണ് കടന്നുപോയത്. വിമാനപാതകളും ഹൂർമൂസും അടഞ്ഞുകിടന്നതോടെ വലിയ പ്രതിസന്ധിയും നേരിടേണ്ടിവന്നു.
ഇടക്കാല തെരഞ്ഞെടുപ്പിന് പിറകെ അമേരിക്ക വീണ്ടും ആക്രമണങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഡോണൾഡ് ട്രംപിന്റെ പുതിയ നിലപാട്. ഇത് മേഖലയിൽ ആശ്വാസവും ആത്മവിശ്വാസവും നിറക്കുന്നതാണ്.
ഹൂർമുസ് ഉപരോധം തുടരുന്നു
ജി.സി.സിയുടെ ജീവനാഡിയായ പേർഷ്യൻ ഗൾഫിലെ അസഥിരത പൂർണമായും നീങ്ങിയാലേ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസമാകുകയുള്ളൂ. ഹൂർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എട്ടുമാസമായി തുടരുന്ന ഹുർമൂസ് ഉപരോധം വിലകയറ്റത്തിലേക്കും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കുമാണ് ഗൾഫ് രാജ്യങ്ങളെ നയിച്ചത്.
സൈനിക ആക്രമണ പാതയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നതിൽ വിജയിച്ചതോടെ ഹൂർമുസ് ഉപരോധം അവസാനിപ്പിക്കുന്ന നടപടികളിലേക്ക് ചർച്ച കൊണ്ടുവരാൻ നയതന്ത്ര ശ്രമങ്ങൾ നടന്നുവരികയാണ്.
സെപ്റ്റംബറിൽ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇടക്കാല കരാർ ആവിഷ്കരിക്കാനാണ് ശ്രമം. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കുക, എണ്ണ കയറ്റുമതിക്ക് അനുമതി നൽകുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇതിന് പകരമായി ഹൂർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുന:സ്ഥാപിക്കാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഇരു വിഭാഗത്തെയും രമ്യതയിലെത്തിച്ചാൽ ഹൂർമുസിലെ തടസ്സങ്ങൾ നീങ്ങും.

