യു.എസിലെ വെടിവെപ്പ്: അമീർ അനുശോചന സന്ദേശം അയച്ചു
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: യു.എസിലെ മെയിനിൽ ഉണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് സന്ദേശം അയച്ചു. മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും സംഭവത്തിൽ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന് സന്ദേശം അയച്ചു. ലൂസ്റ്റണിലെ മെയിനിൽ ബുധനാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം ഇടങ്ങളിലായി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഒരു ബാറിലും റസ്റ്റാറന്റിലും ബൗളിങ് ഏരിയയിലുമാണ് വെടിവെപ്പുണ്ടായത്.

