Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ൺ​സു​ലാ​ർ...

കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച് യു.​എ​സ് എം​ബ​സി

text_fields
bookmark_border
കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച് യു.​എ​സ് എം​ബ​സി
cancel

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച് കു​വൈ​ത്തി​ലെ യു.​എ​സ് എം​ബ​സി. എ​ല്ലാ പ​തി​വ്, അ​ടി​യ​ന്ത​ര കോ​ൺ​സു​ലാ​ർ അ​പോ​യി​ന്റ്‌​മെ​ന്റു​ക​ളും റ​ദ്ദാ​ക്കി​യ​താ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ യു.​എ​സ് പൗ​ര​ൻ​മാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നും കോ​ൺ​സു​ലാ​ർ സ​ഹാ​യ​ത്തി​നും പ്ര​ത്യേ​ക ഫോ​ൺ ന​മ്പ​റും എം​ബ​സി പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, ഇ​റാ​നു​മാ​യി യു​ദ്ധം തു​ട​രു​ന്ന​തി​നാ​ൽ മി​ഡി​ൽ ഈ​സ്റ്റി​ലു​ട​നീ​ള​മു​ള്ള അ​മേ​രി​ക്ക​ക്കാ​രോ​ട് രാ​ജ്യം വി​ടാ​ൻ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി കെ​ട്ടി​ടം ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ഇ​ത് എ​ല്ലാ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​കാ​ട്ടി. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ, പ്ര​ദേ​ശ​ങ്ങ​ൾ, പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsU.S. embassysuspendsConsular services
News Summary - U.S. Embassy suspends consular services
Next Story