യു.എസ് എംബസി മാറ്റം: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തടസ്സമാകും –അമീർ
text_fieldsകുവൈത്ത് സിറ്റി: അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടി മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. തുർക്കിയിലെ ഇസ്തംബൂളിൽ വെള്ളിയാഴ്ച നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) അടിയന്തര യോഗത്തിൽ സംസാരിക്കവെയാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികളെ കൊന്നാടുക്കിയ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിക്കുന്നതായി അമീർ പറഞ്ഞു. നിലനിൽപിനുവേണ്ടിയുള്ള ഫലസ്തീനികളുടെ എല്ലാ ശ്രമങ്ങൾക്കും കുവൈത്തിെൻറ സഹായവും പിന്തുണയും തുടർന്നുമുണ്ടാകും. പ്രധാന മതങ്ങളെല്ലാം പുണ്യസ്ഥലമായി കരുതപ്പെടുന്ന നഗരമാണ് ഖുദ്സ് ഉൾപ്പെടുന്ന ജറൂസലം നഗരം. മതപരമായും ചരിത്രപരമായും ഈ നഗരത്തിനുള്ള പ്രാധാന്യം ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
