Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രാ​ൻ​സി​ൽ​ നി​ന്ന്​...

ഫ്രാ​ൻ​സി​ൽ​ നി​ന്ന്​ കു​വൈ​ത്ത്​ 265.4 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ആ​യു​ധം വാ​ങ്ങി

text_fields
bookmark_border
ഫ്രാ​ൻ​സി​ൽ​ നി​ന്ന്​ കു​വൈ​ത്ത്​ 265.4 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ആ​യു​ധം വാ​ങ്ങി
cancel

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ഞ്ച്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ കു​വൈ​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 265.4 ദ​ശ​ല​ക്ഷം യൂ​റോ​യു​ ടെ ആ​യു​ധം വാ​ങ്ങി. ഫ്രാ​ൻ​സി​ൽ​നി​ന്ന്​ ആ​യു​ധം വാ​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​​ ഒ​മ്പ​താ​മ​താ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഖ​ത്ത​റാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഫ്രാ​ൻ​സി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ആ​യു​ധം വാ​ങ്ങി​യ​ത്. 2.37 ശ​ത​കോ​ടി യൂ​റോ​യു​ടെ എ​ൻ.​എ​ച്ച്​ 90 ഹെ​ലി​കോ​പ്​​ട​റും 300 കോ​ടി യൂ​റോ​യു​ടെ മ​റ്റൊ​രു​ത​രം ഹെ​ലി​കോ​പ്​​ട​റും 1500 കോ​ടി യൂ​റോ​യു​ടെ വി​മാ​ന​വും ഉ​ൾ​പ്പെ​ടെ വ​ൻ ഇ​ട​പാ​ടാ​ണ്​ ഖ​ത്ത​ർ ന​ട​ത്തി​യ​ത്.


ഇ​ക്കാ​ര്യ​ത്തി​ൽ ബെ​ൽ​ജി​യം ര​ണ്ടാ​മ​തും സൗ​ദി മൂ​ന്നാ​മ​തു​മാ​ണ്. സൗ​ദി 949 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ആ​യു​ധം വാ​ങ്ങി. സ്​​പെ​യി​ൻ, ഇ​ന്ത്യ, താ​യ്​​ലാ​ൻ​ഡ്​, ഇൗ​ജി​പ്​​ത്​, അ​ർ​ജ​ൻ​റീ​ന തു​ട​ങ്ങി​യ​വ​യാ​ണ്​ പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. കു​വൈ​ത്തി​ന്​ പി​റ​കി​ൽ 11.7 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ഇ​ട​പാ​ടു​മാ​യി യു.​എ.​ഇ ആ​ണ്. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ വാ​ങ്ങി​യ​ത്. സൗ​ദി ബോ​ട്ടു​ക​ളാ​ണ്​ വാ​ങ്ങി​യ​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ ഫ്രാ​ൻ​സി​​െൻറ പ്ര​ധാ​ന ആ​യു​ധ ഉ​പ​ഭോ​ക്​​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weaponskuwait newsuro
News Summary - uro-weapons-kuwait-kuwait news
Next Story