Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി പ്രശ്നങ്ങളിൽ...

പ്രവാസി പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണം- പ്രവാസി വെൽഫെയർ

text_fields
bookmark_border
പ്രവാസി പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണം- പ്രവാസി വെൽഫെയർ
cancel

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത്. ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരളത്തിലെ എം.പിമാർ എന്നിവർക്ക് സംഘടന നിവേദനം അയച്ചു. ​യാത്രാ ക്ലേശം, ചികിത്സാ സൗകര്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പ്രവാസികൾ അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ യാത്രാ ദുരിതവും ഉയർന്ന വിമാന നിരക്ക്,വിസിറ്റ് വിസക്കാരുടെ ആശങ്കകൾ,മരുന്നുകളുടെ ലഭ്യത കുറവ്, വിദ്യാർത്ഥികളുടെ ഉപരി പഠനം, ​തൊഴിൽ നഷ്ടവും മാനസിക സമ്മർദ്ദവും തുടങ്ങി പ്രവാസികൾ! അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പ്രവാസി വെൽഫെയർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. കുവൈത്തിൽ നിന്ന് വിമാന സർവിസുകൾ ആരംഭിക്കാത്തതിനാൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കാൻ സർക്കാർ തയാറാകണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. ഇതിനകം പ്രവാസി വെൽഫെയർ രണ്ട് ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ വിമാന സർവീസിനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും സംഘടന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateinterventionPravasi Welfare
News Summary - Urgent intervention is needed in expatriate issues - Pravasi Welfare
Next Story