ഉപാസന ഡാൻസ് സ്റ്റുഡിയോ അരങ്ങേറ്റം
text_fieldsഹവല്ലി: കുവൈത്തിലെ പ്രമുഖ നൃത്തവിദ്യാലയമായ ‘ഉപാസന ഡാൻസ് സ്റ്റുഡിയോ’ നടത്തിയ ‘അരങ്ങേറ്റം 2017’ ഹവല്ലി അമേരിക്കൻ ഇൻറർനാഷനൽ സ്കൂളിൽ നടന്നു.
നർത്തകനും ചലച്ചിത്ര നടനുമായ വിനീത് രാധാകൃഷ്ണൻ മുഖ്യാതിഥിയായി. വിനീത്, ശാസ്ത്രീയ നൃത്ത വിദഗ്ധയും ഉപാസനയുടെ കൺസൽട്ടൻറുമായ മേതിൽ ദേവിക, ഉപാസന ഡയറക്ടർ പ്രതിഭ മേനോൻ, മുരളി മേനോൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുവനീർ വിനീത് ഉദ്ഘാടനം ചെയ്തു. ഉപാസനയിലെ അധ്യാപകരായ വാസുദേവൻ നമ്പൂതിരി (നാട്ടുവാങ്കം), ജമനീഷ് ഭാഗവതർ (വായ്പ്പാട്ട്), പി.വി. അനിൽകുമാർ വടകര
(മൃദംഗം), മുരളീകൃഷ്ണൻ (വീണ), ബാലമുരളി (വയലിൻ) എന്നിവരാണ് പക്കമേളം നയിച്ചത്. വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം പ്രിയം ആനന്ദ് എന്നിവരുടെ ശിക്ഷണത്തിൽ ഉപാസനയുടെ വിവിധ ശാഖകളിൽ വർഷങ്ങളായി പരിശീലനം നടത്തുന്ന വിദ്യാർഥിനികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലാണ് അരങ്ങേറ്റം കുറിച്ചത്. ഡോ. മേതിൽ ദേവിക കുട്ടികളെ അനുമോദിച്ച് സംസാ
രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
