Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅസ്ഥിര കാലാവസ്ഥ:...

അസ്ഥിര കാലാവസ്ഥ: തുറമുഖത്തെ ബാധിച്ചു; വിമാന സർവിസിനെ ബാധിച്ചില്ല

text_fields
bookmark_border
അസ്ഥിര കാലാവസ്ഥ: തുറമുഖത്തെ ബാധിച്ചു; വിമാന സർവിസിനെ ബാധിച്ചില്ല
cancel
camera_alt

കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച പ​ക​ൽ പൊ​ടി​ക്കാ​റ്റി​ൽ ഇ​രു​ട്ടു​മൂ​ടി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്​ തു​റ​മു​ഖ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. കു​വൈ​ത്തി​ൽ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ​മു​ദ്ര ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​െ​വ​ച്ചു. മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കു​ക​യും തി​ര​മാ​ല​ക​ൾ ഏ​ഴ്​ അ​ടി വ​രെ ഉ​യ​രു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് തു​റ​മു​ഖ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്.

ശു​വൈ​ഖ്, ശു​ഐ​ബ, ദോ​ഹ തു​റ​മു​ഖ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് മോ​ശം കാ​ലാ​വ​സ്ഥ​മൂ​ലം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ത​ട​സ്സ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, നി​ല​വി​ലെ കാ​ലാ​വ​സ്ഥ വ്യോ​മ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു​ള്ള സ​ര്‍വി​സു​ക​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ തു​ട​രു​ന്നു​ണ്ടെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ അ​റി​യി​ച്ചു. വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും കോ​വി​ഡ്​ കാ​ല യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം വി​ര​ലി​ലെ​ണ്ണാ​വു​ന്ന വി​മാ​ന സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

ശ​നി​യാ​ഴ്​​ച മു​ത​ൽ രാ​ജ്യ​ത്ത്​ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്​ ആ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ട​ലി​ൽ പോ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​ആ​ഴ്ച അ​വ​സാ​നം വ​രെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

പൊ​ടി​ക്കാ​റ്റ്​ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​നെ ബാ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റ്​ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ്ഥാ​പി​ച്ച ഡ്രൈ​വ്​ ത്രൂ ​കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു.

ഞാ​യ​റാ​ഴ്​​ച ഇ​വി​ടേ​ക്ക്​ ന​ൽ​കി​യ അ​പ്പോ​യി​ൻ​​മെൻറു​ക​ൾ മി​ഷ്​​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണ്​ മാ​റ്റി​യ​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കാ​ൻ പ്ര​യാ​സ​ക​ര​മാ​യ രീ​തി​യി​ൽ ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​നു​ഭ​വ​പ്പെ​ട്ട​ത്.

കാ​ഴ്​​ച മ​റ​യു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​ത​വും പ്ര​യാ​സ​മാ​യി​രു​ന്നു. മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്​ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait weatherDust Stromkuwait Strom
News Summary - Unstable weather: port affected; Air service was not affected
Next Story