വ്യാഴാഴ്ചവരെ അസ്ഥിര കാലാവസ്ഥ കുളിരേകി മഴ; തുടരും...
text_fieldsകുവൈത്ത് സിറ്റി: കുളിരേകി മഴ എത്തി. തിങ്കളാഴ്ച രാത്രി ആരംഭിച്ച ചാറ്റൽ മഴ ചൊവ്വാഴ്ച പകലും നേരിയ തോതിൽ തുടർന്നു. ചൊവ്വാഴ്ച അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു.
പലയിടങ്ങളിലും ചാറ്റൽ മഴ തുടർന്നു. വ്യാഴാഴ്ചവരെ അസ്ഥിരമായ കാലാവസ്ഥയും ശക്തമായ മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെടാം. ബുധനാഴ്ച വൈകീട്ട് ശക്തമാകുന്ന മഴ വ്യാഴാഴ്ച പകലും നിറഞ്ഞുപെയ്യുമെന്നാണ് നിരീക്ഷണം.
കാലാവസ്ഥ സംഭവവികാസങ്ങൾ തൽസമയം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാൻ കാലാവസ്ഥ വകുപ്പ് പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. മഴക്കു പിറകെ രാജ്യത്ത് തണുപ്പും വർധിക്കും. മഴയത്ത് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. വേഗത പരിധി പാലിച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും നിർദേശിച്ചു. അടിയന്തര സഹായ സംഘങ്ങൾക്ക് 112 എന്ന ഹോട്ട്ലൈൻ വഴി ബന്ധപ്പെടാം.
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്ക്
പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക
വേഗം കുറക്കുക
സുരക്ഷിതമായ അകലം പാലിക്കുക
മൊബൈൽ ഉപയോഗിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

