Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ല്ല സി​നി​മ...

ന​ല്ല സി​നി​മ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​മെ​ന്ന്​ വി​ശ്വാ​സം –-ഉ​ണ്ണി പ്ര​ണ​വം

text_fields
bookmark_border
ന​ല്ല സി​നി​മ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​മെ​ന്ന്​ വി​ശ്വാ​സം –-ഉ​ണ്ണി പ്ര​ണ​വം
cancel

കുവൈത്തിലെ നിരവധി പ്രവാസി മലയാളികൾ ചേർന്നുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യമായി ഇറങ്ങുന്ന മുഴുനീള മലയാള സിനിമയാണ് ഹദ്യ. അടുത്ത മാസം റിലീസാവാനിരിക്കുന്ന ഇൗ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് കുവൈത്ത് പ്രവാസിയായ പി.പി. അബ്ദുറസാഖാണ്. കലക്കായി ഒരുമിച്ച കുവൈത്തിലെ പ്രവാസി കൂട്ടായ്മ എന്ന നിലക്ക് ഗൾഫ് മാധ്യമം മധുരമെൻ മലയാളം മെഗാ ഇവൻറിൽ ഹദ്യയുടെ അണിയറപ്രവർത്തകരെ ആദരിച്ചു. ചിത്രത്തി​െൻറ സംവിധായകനായ ഉണ്ണി പ്രണവം ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു.

• എന്താണ് ഹദ്യ?
ഹദ്യ എന്ന വാക്കിനർഥം സമ്മാനം എന്നാണ്. ഗിഫ്റ്റ് ഒാഫ് ഗോഡ് അഥവാ ദൈവത്തി​െൻറ സമ്മാനം എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഇൗ ചിത്രം ഒരു ക്ലീൻ എൻറർടെയിനർ ആവും. നന്മയും മൂല്യവും പ്രസരിപ്പിക്കുന്ന ഒരു കുടുംബചിത്രം മടുപ്പിക്കാതെ ആസ്വാദ്യകരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിൽ വിജയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ജാതിയുടെയും മതത്തി​െൻറയും പേരിൽ മനുഷ്യർ തമ്മിലെ അകലം വർധിക്കുന്ന ഇക്കാലത്ത് വ്യത്യസ്ത മതക്കാരായ മൂന്നുപേരുടെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാവുന്ന സങ്കീർണതകളിലൂടെ നല്ലൊരു പ്രമേയമാണ് ഹദ്യയിലൂടെ അവതരിപ്പിക്കുന്നത്. 

• ജാതിയും മതവുമൊക്കെ പ്രമേയമായി വരുന്ന ഒരു സിനിമ ഇൗ കാലത്ത് വെല്ലുവിളികൾ നേരിടുന്നില്ലേ?
അങ്ങനെ ഏതെങ്കിലും മതവിഭാഗത്തിൽപെട്ടവർക്ക് വിഷമം ഉണ്ടാക്കുന്ന രീതിയിലല്ല ഇൗ സിനിമ ചിത്രീകരിച്ചിട്ടുള്ളത്. സാധാരണ നിലക്ക് വിവാദമാവേണ്ടതില്ല. വിവാദമാക്കാൻ തുനിഞ്ഞിറങ്ങുന്നവർക്ക് അതിന് കഴിയുകയും ചെയ്യും. ജാതിയും മതവുമൊന്നുമല്ല മനുഷ്യനെ സ്നേഹിക്കുന്നതിന് മാനദണ്ഡമാവേണ്ടത് എന്ന് സിനിമ പറയുന്നു. ജീവിതം ഒന്നേയുള്ളൂ, അത് സന്തോഷത്തോടെ ജീവിക്കുക എന്ന് പറയുന്ന കൊച്ചുസിനിമയാണ് ഹദ്യ.

•എന്താണ് നിങ്ങളെ ഹദ്യയിലേക്ക് അടുപ്പിച്ചത്?
ഷാജി കൈലാസി​െൻറ അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു ഞാൻ. ശിവപുരം എന്ന പേരിൽ മുെമ്പാരു സിനിമ സംവിധാനം ചെയ്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന ശ്യാം എന്ന എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വഴിയാണ് ഇൗ സിനിമയുടെ ഭാഗമാവുന്നത്. നന്മയുള്ളൊരു സിനിമയെന്നത് തന്നെയാണ് ആകർഷിച്ചത്.

•ഒരു കൂട്ടായ്മയുടെ കീഴിൽ ഇറങ്ങുന്ന സിനിമയാണല്ലോ ഹദ്യ, എങ്ങനെയായിരുന്നു പ്രൊഡക്ഷൻ അനുഭവം?
നമ്മൾ എന്ത് ചിന്തിക്കുന്നുവോ അതിനനുസരിച്ചുള്ള മുഴുവൻ പിന്തുണയും പ്രൊഡക്ഷൻ ഭാഗത്തുനിന്ന് ഉണ്ടായി. ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു നോട്ട് നിരോധനം ഉണ്ടായത്. ഒരു പ്രതിസന്ധിയും കൂടാതെ ഇടപെട്ട് വേണ്ടത് ചെയ്ത പ്രൊഡക്ഷൻ ടീംതന്നെയാണ് ഇൗ പ്രോജക്ടി​െൻറ ശക്തി. അയ്യൂബ് കച്ചേരി, പി.പി. അബ്ദുറസാഖ്, സാജിദ്, ആരിഫ്, ഡോ. അമീർ, ഡോ. ഫത്താഹ് തുടങ്ങിയവരെല്ലാം കേവലം പണം മുടക്കുന്നതിലപ്പുറം താങ്ങും തണലുമായി ഇൗ പ്രോജക്ടിനൊപ്പം ഉണ്ടായിരുന്നു. എത്തിക്കൽ എൻറർടെയിൻമ​െൻറ് എസ്റ്റാബ്ലിഷ്മ​െൻറ് എന്ന ബാനറിലാണ് സിനിമ എടുത്തത്. ബാനറി​െൻറ പേര് സൂചിപ്പിക്കുന്ന പോലെ എത്തിക്കൽ എന്താണെന്ന് സിനിമാക്കാർക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു സംരംഭം കൂടിയാണ് ഹദ്യ. റൂമറുകൾക്കൊന്നും ഒരു പഴുതും ഒരുക്കാതെയായിരുന്നു സജ്ജീകരണങ്ങൾ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിർമാണ പങ്കാളികളും തമ്മിൽ ഒരു കുടുംബംപോലെ ഹൃദയബന്ധം സൂക്ഷിക്കുന്നു, ഷൂട്ടിങ് സമയത്തും അതിന് ശേഷവും.

•താരകേന്ദ്രീകൃതമല്ലാത്ത സിനിമയുടെ വിപണി പ്രതീക്ഷകൾ എന്താണ്?
തിയറ്ററിൽ കയറുന്ന പ്രേക്ഷകൻ സന്തോഷത്തോടെ ഇറങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. താരങ്ങൾ ഇല്ല എന്ന് പറയാൻ പറ്റില്ല. കഥക്കനുയോജ്യമായ താരങ്ങളുണ്ട്. ശരത് ആണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. പാടിയത് ഹരിഹരൻ, ഗോപീസുന്ദർ, ബിജിബാൽ തുടങ്ങിയവരാണ്. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുേമ്പാൾ എന്നീ സിനിമകളുടെ മേക്കപ്പ്മാനായ സജി കൊരട്ടിയാണ് ഇതിലും. പുലിമുരുകനിലെ കോസ്റ്റ്യൂമർ അരുൺ മനോഹർ ഹദ്യക്കായും ചെയ്തു. കലാസംവിധാനം നിർവഹിച്ച ബിജു ചന്ദ്രൻ ഒാംശാന്തി ഒാശാന, ഉസ്താദ് ഹോട്ടൽ തുടങ്ങിയവയിലെ ആർട്ട് ഡയറക്ടറാണ്. 
അണിയറ പ്രവർത്തകരെല്ലാം ഇൗ രംഗത്തെ മുൻനിരക്കാരാണ്. നടീനടന്മാരെ തെരഞ്ഞെടുക്കുേമ്പാൾ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവർ എന്ന ഒറ്റ മാനദണ്ഡം മാത്രമേ നോക്കിയുള്ളൂ. എന്നാലും മോശമല്ലാത്ത താരനിരയുണ്ട്. മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ലിയോണ ലിഷോയ്, ആൻ മരിയ കലിപ്പിലാണ് എന്ന ഹിറ്റ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിനിൽക്കുേമ്പാഴാണ് ഹദ്യക്കായി കരാറിൽ ഒപ്പിടുന്നത്. 
വിജയ് ചിത്രമായ തലൈവയിലെയും മോഹൻലാലി​െൻറ പെരുച്ചാഴി എന്ന ചിത്രത്തിലെയും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രാഗിണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 നിഷാൻ, ശ്രീകുമാർ, അലൻസിയർ, ധർമജൻ ബോൽഗാട്ടി, കോട്ടയം പ്രദീപ്, സുധീർ കരമന തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. മേയ് 12ന് റിലീസ് ചെയ്യും. ജനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unii
News Summary - unni
Next Story