ലൈസൻസില്ലാത്ത കറൻസി എക്സ്ചേഞ്ചിന് കർശന ശിക്ഷ വരുന്നു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭയോഗം
കുവൈത്ത് സിറ്റി: രാജ്യത്ത് ലൈസൻസില്ലാത്ത കറൻസി എക്സ്ചേഞ്ചിന് കർശന ശിക്ഷ വരുന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ പുതിയ കരാർ നിയമത്തിന് അംഗീകാരം നല്കി.
2013ലെ വാണിജ്യസ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം തയാറാക്കിയിട്ടുള്ളത്.
ലൈസൻസില്ലാതെ കറൻസി വിനിമയം നടത്തുന്നവർക്കുള്ള ശിക്ഷയിലാണ് പ്രധാന മാറ്റം. സാധാരണക്കാർക്ക് ആറ് മാസം വരെ തടവ് അല്ലെങ്കിൽ 3000 ദിനാർ വരെ പിഴയും ലഭിക്കും. ചില കേസുകളിൽ തടവും പിഴയും ലഭിക്കും. കുറ്റകൃത്യം നടത്തുന്ന കടകൾക്കും കമ്പനികൾക്കും 5000 മുതൽ 20,000 ദീനാർ വരെ പിഴയും സ്ഥാപനങ്ങളുടെ മറ്റു ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്യും. എല്ലാ കേസുകളിലും ഉൾപ്പെട്ട പണം, ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടും.
കുറ്റകൃത്യങ്ങളുടെ അന്വേഷണവും കേസെടുക്കലും പബ്ലിക് പ്രോസിക്യൂഷന്റെ ചുമതലയാണ്. കരട് നിയമം അമീറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മരുന്ന് സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി നിർണായക ഉത്തരവുകളും നിയന്ത്രണ നിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

