Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യായീകരിക്കാനാവാത്ത ആക്രമണം- ഖത്തർ

text_fields
bookmark_border
ന്യായീകരിക്കാനാവാത്ത ആക്രമണം- ഖത്തർ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാമ്പ്, പവർ സ്റ്റേഷൻ, ജലശുദ്ധീകരണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങളെ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു. മേഖലയിലെ സഹോദര രാജ്യങ്ങൾക്കെതിരായ ഇത്തരം നടപടികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടി.

കുവൈത്തിനോടുള്ള ഖത്തറിന്റെ പൂർണ ഐക്യദാർഢ്യവും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും മന്ത്രാലയം ആവർത്തിച്ചു. ആക്രമണങ്ങളിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unjustifiable attack - Qatar
Next Story