സുരക്ഷ വർധിപ്പിക്കുന്നതിന് ഏകോപനം അനിവാര്യം -ഒന്നാം ഉപപ്രധാനമന്ത്രി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഉന്നതതല യോഗത്തിൽ
കുവൈത്ത് സിറ്റി: വിവിധ വെല്ലുവിളികൾ നേരിടുന്നതിന് സുരക്ഷ, ഭരണ മേഖലകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്.ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നു.
മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും പ്രകടന നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജീവനക്കാർക്ക് പൂർണ പിന്തുണ നൽകുന്നതിനുള്ള നേതൃത്വത്തിന്റെ താൽപര്യവും പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

