Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ സഹായത്തിന്​...

കുവൈത്ത്​ സഹായത്തിന്​ നന്ദി അറിയിച്ച്​ കേന്ദ്ര വിദേശകാര്യ മന്ത്രി

text_fields
bookmark_border
കുവൈത്ത്​ സഹായത്തിന്​ നന്ദി അറിയിച്ച്​ കേന്ദ്ര വിദേശകാര്യ മന്ത്രി
cancel
camera_alt

 കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കർ 

കുവൈത്ത്​ സിറ്റി: കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ മെഡിക്കൽ സഹായം നൽകിയ കുവൈത്തിന്​ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കർ നന്ദി അറിയിച്ചു. പരമ്പരാഗത പങ്കാളിയിൽനിന്ന്​ കോവിഡ്​ സഹായം എന്നാണ്​ അദ്ദേഹം വിശേഷിപ്പിച്ചത്​. കുവൈത്തിൽനിന്ന്​ 100 മെട്രിക്​ ടൺ ലിക്വിഡ്​ മെഡിക്കൽ ഒാക്​സിജനും 1400 ഒാക്​സിജൻ സിലിണ്ടറുകളും രണ്ട്​ ഒാക്​സിജൻ കോൺസെൻട്രേറ്ററും ഇതിനകം അയച്ചു.

215 മെട്രിക്​ ടൺ ലിക്വിഡ്​ മെഡിക്കൽ ഒാക്​സിജനും 1000 ഒാക്​സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക്​ ഉടൻ അയക്കുമെന്നാണ്​ കുവൈത്തി​െൻറ വാഗ്​ദാനം. ഒാക്​സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലിപ്പത്തിലുള്ള ഒാക്​സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ്​ കുവൈത്ത്​ അയക്കുന്നത്​. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ്​ ഇന്ത്യ ​കോവിഡ്​ കാരണം കടന്നുപോകുന്നത്​. ഒാക്​സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക്​ വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്​ദാനങ്ങൾ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaKuwait help
News Summary - Union External Affairs Minister thanks Kuwait for assistance
Next Story