Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​നി​മ​ണി കെ​ഫാ​ക്...

യൂ​നി​മ​ണി കെ​ഫാ​ക് ഫു​ട്​​ബാ​ൾ ലീ​ഗി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
യൂ​നി​മ​ണി കെ​ഫാ​ക് ഫു​ട്​​ബാ​ൾ ലീ​ഗി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം
cancel
camera_alt????????? ????????? ?????? ?????????????????????????? ??????? ??????????? ???????????? ?????????????? ???? ??????? ????? ?????? ??????????? ???????????????????
മി​ശ്​​രി​ഫ്: കേ​ര​ള ഫു​ട്ബാ​ള്‍ ഏ​ക്സ്പാ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് യൂ ​നി​മ​ണി കെ​ഫാ​ക് ലീ​ഗി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം.
ടീ​മു​ക​ള്‍ അ​ണി​നി​ര​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ന് ‍ കു​വൈ​ത്ത് താ​ര​ങ്ങ​ളാ​യ ജാ​സിം യാ​ഖൂ​ബ്, മു​ഹ​മ്മ​ദ്‌ അ​ല്‍ സാ​യ​ര്‍, മു​ഹ​മ്മ​ദ് ഖ​ലീ​ല്‍, അ​ബ്​​ദു​ല്‍ അ ​സീ​സ്‌ ഹ​സ​ന്‍, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ആ​ന്‍ഡ് ഫി​നാ​ന്‍സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യ അ​ലി മ​ര്‍വി അ ​ല്‍ ഹ​ദി​യ, യൂ​നി​മ​ണി മാ​ര്‍ക്ക​റ്റി​ങ്​ ഹെ​ഡ് ര​ഞ്ജി​ത്ത് പി​ള്ള എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.
10 മാ​സ​ത്തോ​ളം നീ​ളു​ന്ന സീ​സ​ണ്‍ എ​ട്ടി​ല്‍ കു​വൈ​ത്തി​ലെ 18 പ്ര​മു​ഖ ടീ​മു​ക​ളാ​ണ് സോ​ക്ക​ര്‍ ലീ​ഗി​ലും മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ലും പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സോ​ക്ക​ര്‍ കേ​ര​ള​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് അ​ട്ടി​മ​റി​ച്ചു. തു​ട​ക്ക​ത്തി​ല്‍ത​ന്നെ മ​ല​പ്പു​റം ബ്ര​ദേ​ഴ്​​സ്​ റൗ​ഫി​ലൂ​ടെ ലീ​ഡ് നേ​ടി.
ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ഇ​ര്‍ഷാ​ദി​ലൂ​ടെ ലീ​ഡ് ഉ​യ​ര്‍ത്തി​യ മ​ല​പ്പു​റം മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്നു. ര​ണ്ടു ഗോ​ള്‍ വീ​ണ​തോ​ടെ ഉ​ണ​ര്‍ന്ന് ക​ളി​ച്ചെ​ങ്കി​ലും സോ​ക്ക​ര്‍ കേ​ര​ള​യു​ടെ ഗോ​ളി​യും പ്ര​തി​രോ​ധ​നി​ര​ക്കാ​രെ​യും ക​ബ​ളി​പ്പി​ച്ച് താ​രി​ഖി​ലൂ​ടെ മൂ​ന്നാം ഗോ​ളും പി​റ​ന്ന​തോ​ടെ തി​രി​ച്ചു​വ​ര​വ്​ അ​സാ​ധ്യ​മാ​യി. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ റ​ണ്ണേ​ര്‍സ് അ​പ്പാ​യ ബോ​സ്കോ ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി​യും യ​ങ്​ ഷൂ​ട്ടേ​ഴ്​​സും സോ​ക്ക​ര്‍ ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​രം
ര​ണ്ട​ു​ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.
ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി​ക്കു​വേ​ണ്ടി മു​ത്തു​വും അ​ബി​ലും യ​ങ്​ ഷൂ​ട്ടേ​ഴ്​​സി​നു​വേ​ണ്ടി സാ​ദി​ഖും റ​ഷീ​ദും ഗോ​ളു​ക​ള്‍ നേ​ടി.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മി​ശ്​​രി​ഫ് പ​ബ്ലി​ക്‌ അ​തോ​റി​റ്റി ഫോ​ര്‍ യൂ​ത്ത് ആ​ന്‍ഡ്‌ സ്പോ​ര്‍ട്സ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: 99641069, 99708812, 55916413.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - unimoni kefak football league
Next Story