ഖുർആനെ ആശയഗ്രാഹ്യതയോടെ ഉൾക്കൊള്ളുക -അബ്ദുൽ ജബ്ബാർ മദീനി
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ സെമിനാറിൽ അബ്ദുൽ ജബ്ബാർ മദീനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഖുർആൻ പാരായണതലത്തിൽ മാത്രം അവസാനിപ്പിക്കാതെ അതിന്റെ ആശയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കുകയും ചിന്തിക്കുകയും ചെയ്താൽ ഓരോ വചനങ്ങളിലും അത്ഭുതങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് പണ്ഡിതനും ഖുർആൻ അധ്യാപകനുമായ അബ്ദുൽ ജബ്ബാർ മദീനി. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖുർആൻ സെമിനാർ സദസ്സ്
റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.കെ.ഐ.സി. ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ അധ്യക്ഷതവഹിച്ചു. ആക്റ്റിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.ഐ.സി. ഖുർആൻ ലേണിങ് സെക്രട്ടറി ശബീർ സലഫി സ്വാഗതവും നൗഫൽ കോടാലി നന്ദിയും പറഞ്ഞു. അബ്ദുസ്സലാം സ്വലാഹി പ്രോഗ്രാം കോഓർഡിനേറ്റ് ചെയ്തു. പരിപാടിയിൽ വിവിധ വിഷയങ്ങളിലെ പ്രഭാഷണം ചർച്ച എന്നിവയും നടന്നു. ഓൺലൈൻ ഖുർആൻ പരീക്ഷയിൽ മുൻനിര സ്ഥാനങ്ങൾ കരസ്ഥമാക്കിയ ആഷിക്ക്, കെ.സി.അബ്ദുൽ ലത്തീഫ്, ഫലാഹ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

