റോയൽ എഫ്.സി അണ്ടർ 14 ഫുട്ബാൾ ടൂർണമെന്റ് 31ന്
text_fieldsകുവൈത്ത് സിറ്റി: പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ റോയൽ എഫ്.സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ ഒന്ന് ജനുവരി 31ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മിഷ്രിഫ് പബ്ലിക് യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്.സി കോഓഡിനേറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ഫാഖ് റഹ്മാൻ അറിയിച്ചു.
മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈത്തിലെ കായിക സാമൂഹികരംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ടൂർണമെന്റിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് 60369777, 96633916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

