അണ്ടർ 23 ഫുട്ബാൾ: കുവൈത്ത് ഇന്ന് ഉസ്ബകിസ്താനെതിരെ
text_fieldsകുവൈത്ത് അണ്ടർ 23 ഫുട്ബാൾ ടീം താഷ്കൻറിൽ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: അണ്ടർ 23 ഏഷ്യകപ്പ് യോഗ്യതമത്സരത്തിൽ ഗ്രൂപ് ഡിയിൽ കുവൈത്ത് ചൊവ്വാഴ്ച ഉസ്ബകിസ്താനെതിരെ കളിക്കും. ബംഗ്ലാദേശ്, സൗദി ടീമുകൾക്കെതിരെ ജയിച്ച കുവൈത്തിന് ചൊവ്വാഴ്ച തോറ്റാലും ഏഷ്യകപ്പിൽ കളിക്കാൻ കഴിയും. മറ്റൊരു മത്സരത്തിൽ സൗദി ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശിനെതിരെ ഒരു ഗോളിനും സൗദിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനുമായിരുന്നു കുവൈത്തിെൻറ ജയം. 2022 ജൂൺ ഒന്നുമുതലാണ് ഏഷ്യകപ്പ് ടൂർണമെൻറ്. നവംബർ 11ന് ചെക്റിപ്പബ്ലിക്കിെനതിരെയും 15ന് ലിേത്വനിയെക്കതിരെയും കുവൈത്ത് സൗഹൃദമത്സരം കളിക്കുന്നുണ്ട്. കോച്ച് കാർലോസ് ഗോൺസാലസിനു കീഴിൽ മികച്ച പ്രകടനമാണ് കുവൈത്ത് കഴിഞ്ഞ കളികളിൽ നടത്തിയത്. ചെക് റിപ്പബ്ലിക് പോലെയുള്ള ശക്തരായ ടീമുകൾക്കെതിരെ കളിച്ച് കരുത്തുനേടാനാണ് ടീം ലക്ഷ്യമിടുന്നത്. കൂടുതൽ സൗഹൃദമത്സരങ്ങൾ സംഘടിപ്പിക്കാൻ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. പ്രതിഭയുള്ള താരങ്ങൾ ഏറെയുണ്ടെങ്കിലും അതനുസരിച്ച ഫലം ഉണ്ടാക്കാൻ കഴിയാത്തതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മത്സര പരിചയത്തിെൻറ കുറവാണ്. ഇത് പരിഹരിക്കാനാണ് കൂടുതൽ സൗഹൃദമത്സരങ്ങൾ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

