അണ്ടർ 20 അത്ലറ്റിക്സ്: 23 അംഗ കുവൈത്ത് ടീം ലബനാനിൽ
text_fieldsപശ്ചിമേഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മാർച്ച്പാസ്റ്റിൽ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: രണ്ടാമത് പശ്ചിമേഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി 23 അംഗ കുവൈത്ത് ടീം ലബനാനിൽ. രാജ്യത്തിന്റെ ഭാവി ഒളിമ്പിക് പ്രതീക്ഷകളായ താരങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ട്രാക്കിലിറങ്ങുന്നത്.
ലബനാനിലെ അൽ ജംഹൂർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിക്കുന്ന മേള ജൂലൈ ആറിന് സമാപിക്കും. ലബനാൻ, സൗദി, കുവൈത്ത്, ഖത്തർ, യു.എ.ഇ, യമൻ, ഇറാഖ്, ജോർഡൻ, സിറിയ, ഫലസ്തീൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളാണ് മാറ്റുരക്കുന്നത്. മികച്ച തയാറെടുപ്പ് നടത്തിയാണ് കുവൈത്ത് ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.
നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും കുവൈത്ത് കുവൈത്തി അത്ലറ്റിക് ഫെഡറേഷൻ മേധാവി സായിർ അൽ ഇനീസി പറഞ്ഞു.