Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ കാല ക്ഷാമം...

കോവിഡ്​ കാല ക്ഷാമം മുതലെടുത്ത്​ അനധികൃത റിക്രൂട്ടിങ്​ ഒാഫിസുകൾ

text_fields
bookmark_border
കോവിഡ്​ കാല ക്ഷാമം മുതലെടുത്ത്​ അനധികൃത റിക്രൂട്ടിങ്​ ഒാഫിസുകൾ
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ കാല ക്ഷാമം മുതലെടുത്ത്​ കുവൈത്തിലെ അനധികൃത ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ്​ ഒാഫിസുകൾ. റിക്രൂട്ട്​മെൻറ്​ നിലച്ചിരിക്കുകയും അവധിക്ക്​ നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്​തതോടെ ഉടലെടുത്ത ക്ഷാമം ആണ്​ ചൂഷണത്തിന്​ ഉപയോഗിക്കുന്നത്​. സ്​പോൺസർമാരിൽനിന്ന്​ ഒളിച്ചോടാൻ പ്രേരിപ്പിച്ച്​ മറിച്ചുവിൽക്കുകയാണ്​ ഇത്തരം ഒാഫിസുകൾ. ദിവസ വേതനത്തിനും മണിക്കൂർ അടിസ്ഥാനത്തിലും ജോലിയെടുപ്പിക്കുന്നു. ഇത്​ നിയമവിരുദ്ധമാണ്​. വൻ തുകയാണ്​ ഒാഫിസുകൾ വാങ്ങുന്നത്​. വീട്ടുടമസ്ഥരിൽനിന്ന് 300 മുതൽ​ 400 ദീനാർ വരെ മാസം വാങ്ങുന്നതായി റിപ്പോർട്ടുണ്ട്​. എന്നാൽ, ഇതി​െൻറ നാലിലൊന്ന്​ മാത്രമേ തൊഴിലാളികൾക്ക്​ നൽകുന്നുള്ളൂ.

അവധിക്ക്​ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്​. ആദ്യഘട്ടമായി ഒാൺലൈൻ രജിസ്​ട്രേഷൻ നടത്തും. തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സ്​പോൺസർമാർ ഒാൺലൈനായി രജിസ്​റ്റർ ചെയ്യണം. വിമാന ടിക്കറ്റി​െൻറയും രണ്ടാഴ്​ചത്തെ ഹോട്ടൽ ക്വാറൻറീനി​െൻറയും ചെലവ്​ സ്​പോൺസർ വഹിക്കണം. ചെലവ്​ എത്ര വരുമെന്ന്​ അന്തിമ തീരുമാനം എത്തിയിട്ടില്ല. 600 മുതൽ 700 ദീനാർ വരെയാണ്​ സ്വകാര്യ ഏജൻസികൾ സർക്കാറിന്​ മുന്നിൽ വെച്ച പാക്കേജ്​. ഇത്​ അധികമാണെന്ന വിമർശനം ഉയരുന്നുണ്ട്​. അതുകൊണ്ടുതന്നെ അന്തിമ നിരക്കിൽ അൽപം കുറവ്​ വരുമെന്ന പ്രതീക്ഷയുണ്ട്​. പി.സി.ആർ പരിശോധന സർക്കാർ ചെലവിൽ നടത്തും.

ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ്​ തൊഴിലാളികളുടെ മടങ്ങിവരവിന്​ പദ്ധതി തയാറാക്കുക. അടുത്തയാഴ്​ചയോടെ വരവ്​ തുടങ്ങുമെന്നാണ്​ സൂചന. പ്രതിദിനം 600 വരെ തൊഴിലാളികളെയാണ്​ എത്തിക്കുക. നാട്ടിൽ കുടുങ്ങിയ 80,000ത്തോളം വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കാൻ നാലുമാസത്തിലേറെ വേണ്ടിവരും. അതുവരെ അനധികൃത ഏജൻസികളുടെ ചൂഷണം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfUnauthorized recruitment offices
Next Story