അനധികൃത ക്യാമ്പുകളും ഷാലെറ്റുകളും നീക്കി
text_fieldsഅഹ്മദി ഏരിയയിലെ ക്യാമ്പുകൾ നീക്കുന്നു
കുവൈത്ത് സിറ്റി: അഹ്മദി ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്യാമ്പുകളും ഷാലെറ്റുകളും കണ്ടെയ്നറും നീക്കം ചെയ്തു. ക്ലീനിങ് ആൻഡ് റോഡ് ഒക്യുപൻസി വകുപ്പിന്റെ ഫീൽഡ് ടീമുകൾ നടത്തിയ പരിശോധനക്കു പിറകെയാണ് നടപടി.
മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ള സജ്ജീകരണവുമായെത്തിയാണ് ക്യാമ്പുകൾ നീക്കിയത്.ഫീൽഡ് പരിശോധന ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഹ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ സാദ് അൽ ഖുറൈനേജ് വ്യക്തമാക്കി. പൊതുജനങ്ങൾ മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം ഉണർത്തി.
അതേസമയം, രാജ്യത്ത് വിന്റർ ക്യാമ്പിങ് സീസണ് ശനിയാഴ്ച തുടക്കമായി. ഇതിനായുള്ള അപേക്ഷകൾ കുവൈത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

