Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാംഗോ ഹൈപ്പറിനൊപ്പം...

മാംഗോ ഹൈപ്പറിനൊപ്പം യു.എൻ.എ നഴ്സസ് ദിനാഘോഷം

text_fields
bookmark_border
മാംഗോ ഹൈപ്പറിനൊപ്പം യു.എൻ.എ നഴ്സസ് ദിനാഘോഷം
cancel
camera_alt

യു.എൻ.എ കുവൈത്ത് നഴ്സസ് ദിനാഘോഷത്തിൽ നിന്ന്

കുവൈത്ത് സിറ്റി: യു.എൻ.എ കുവൈത്ത് മാംഗോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മാംഗോ ഹൈപ്പർ മാർക്കറ്റ് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യു.ൻ.എ പ്രസിഡന്റ് ധന്യരാജ് തരകത്ത് അധ്യക്ഷത വഹിച്ചു. മാംഗോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീക്ക് അഹമ്മദ് നഴ്സസ് ദിന സന്ദേശം നൽകി. രോഗീ പരിചരണത്തില്‍ നഴ്‌സുമാര്‍ പുലര്‍ത്തുന്ന ത്യാഗത്തെയും സേവനമനോഭാവത്തെയും അദ്ദേഹം അഭിനന്ദിച്ചു. യു.എൻ.എയുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് താര മനോജ്, എക്സിക്യൂട്ടീവ് അംഗം നിഹാസ് വാണിമേൽ, മാംഗോ ഓപ്പറേഷൻ മാനേജർ എം.എ. നിസാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.യു.ൻ.എ ഭാരവാഹികളായ കെ.ഷുഹൈബ്, ജാവേദ് ബിൻ ഹമീദ്, ശ്രീരാഗ് നവയത്ത്, ജോഷി ജോസഫ്, ബിജേഷ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. യു.എൻ.എ നാഷണൽ കോർഡിനേറ്റർ ജിനേഷ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ഫാരിസ് കല്ലൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unaKuwaitInternational Nurses DayMango Hyper
News Summary - UNA Nurses Day Celebration with Mango Hyper
Next Story