Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എൻ.എ- മാംഗോ ഹൈപ്പർ...

യു.എൻ.എ- മാംഗോ ഹൈപ്പർ ലോകകപ്പ് പ്രവചന മത്സര സമ്മാനങ്ങൾ കൈമാറി

text_fields
bookmark_border
യു.എൻ.എ- മാംഗോ ഹൈപ്പർ ലോകകപ്പ് പ്രവചന മത്സര സമ്മാനങ്ങൾ കൈമാറി
cancel
camera_alt

യു.എൻ.എ- മാംഗോ ഹൈപ്പർ ലോകകപ്പ് പ്രവചന മത്സരം സമ്മാന കൈമാറ്റ ചടങ്ങിൽ നിന്ന്

കുവൈത്ത് സിറ്റി: മാംഗോ ഹൈപ്പർമാർട്ടും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്തും സംയുക്തമായി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് കൈമാറി. മാംഗോ ഹൈപ്പർമാർട്ട് ശുവൈഖ് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാംഗോ ഹൈപ്പർമാർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് അഹമ്മദ് ഒന്നാം സമ്മാന ജേതാവായ അഖിൽ അയനിപ്പക്കും (ജഹ്റ ഹോസ്പിറ്റൽ), യു.എൻ.എ മെംബർഷിപ്പ് കാർഡ് ഹോൾഡേഴ്സ്നു പ്രത്യേകം ഏർപ്പെടുത്തിയ സമ്മാന ജേതാവായ റഫീഖിനും (സൈക്യാട്രിക് ഡി അഡിക്ഷൻ സെന്റർ) ക്യാഷ് അവാർഡ് കൈമാറി.

ചടങ്ങിൽ മാംഗോ ഹൈപ്പർമാർട്ട് ഓപ്പറേഷൻസ് മാനേജർ എം.എ.നിസ്സാം, അഡ്മിനിസ്ട്രേഷൻ മാനേജർ മൻസൂർ, യു.എൻ.എ കുവൈത്ത് ജനറൽ സെക്രട്ടറി താര മനോജ്, ട്രഷറർ ഷുഹൈബ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഹുസ്നിയ ഉബൈദ് എക്സിക്യൂട്ടീവ് അംഗങ്ങളായ നിഹാസ് വാണിമേൽ, രമ്യ അക്സിനോവ്, ടി.എസ്.രേഖ, ജോജി വർഗീസ് എന്നിവർ പങ്കെടുത്തു. മത്സരം വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച മാംഗോ ഹൈപ്പർമാർട്ട് മാനേജ്മെന്റിന്, സഹകരിച്ച ആർ.ഇ.ജി കുവൈത്തിനും മത്സരത്തിൽ പങ്കെടുത്തവർക്കും യു.എൻ.എ കുവൈത്ത് നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unaworld cup prediction contestKuwait News
News Summary - UNA, Mango Hyper World Cup Prediction Contest,
Next Story