Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എൻ.എ കുവൈത്തിന് ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ

text_fields
bookmark_border
യു.എൻ.എ കുവൈത്തിന് ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ നഴ്‌സിങ് സമൂഹത്തിന്റെ ക്ഷേമവും ഐക്യവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്തിന് ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക രജിസ്ട്രേഷൻ ലഭിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരവും വിശ്വാസ്യതയും നൽകുന്ന ഈ സുപ്രധാന നേട്ടത്തിൽ യു.എൻ.എ നേതൃത്വം സന്തോഷവും നന്ദിയും രേഖപ്പെടുത്തി.

നഴ്‌സുമാരുടെ ക്ഷേമം, സാമൂഹിക സുരക്ഷ, പരസ്പര സഹകരണം, തൊഴിൽപരമായ വളർച്ച എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും യു.എൻ.എ അറിയിച്ചു. അംഗങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കി.

കൂടുതൽ ജനോപകാരപ്രദവും മാതൃകാപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും, നഴ്‌സുമാരുടെ ക്ഷേമത്തിനും സമൂഹ നന്മയ്ക്കുമായി നിലകൊള്ളുമെന്നും യു.എൻ.എ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UNA Kuwait registers with Indian Embassy
Next Story