യു.എൻ.എ കുവൈത്ത് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്
text_fieldsയു.എൻ.എ കുവൈത്ത് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്ത് ആസ്പയർ ഇന്റർനാഷനൽ സ്കൂളിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ക്യാമ്പ് അടിയന്തിരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട ജീവൻരക്ഷാ മാർഗങ്ങൾ വിശധീകരിച്ചു.
ഹൃദയസ്തംഭനം കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ശ്വാസതടസം തുടങ്ങിയ സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് വിശദമായി രീതിയിൽ പ്രായോഗിക ക്ലാസ്സിലൂടെയാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.
യു.എൻ.എ ഭാരവാഹികളായ നിഹാസ് വാണിമേൽ, ഷറഫുദ്ദീൻ പിറക്കയിൽ, ഷുഹൈബ് മുഹമ്മദ്, ഫാരിസ് കല്ലൻ, ധന്യരാജ് തരകത്ത്, ജാവേദ് ബിൻ ഹമീദ് എന്നിവർ നേതൃത്വം നൽകി. തുടർന്നും ഇത്തരം സെഷനുകൾ നടത്താനും ആളുകൾക്കു ബേസിക് ലൈഫ് സപ്പോർട്ടിനെക്കുറിച്ച് പഠിക്കാനുള്ള അവസരം ഒരുക്കുമെന്നും ഭാരവാsഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

